You are Here : Home / News Plus

തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം തടസപ്പെട്ടു

Text Size  

Story Dated: Wednesday, April 09, 2014 06:04 hrs UTC

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി തടസപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്ഥലത്ത് വോട്ടുചെയ്യുന്നതിനുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിതരണ കേന്ദ്രമായ സംഗീത കോളേജില്‍ 300 ഓളം ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്.ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുമായി ചര്‍ച്ച നടത്തി. വ്യാഴാഴ്ചതന്നെ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.