You are Here : Home / News Plus

പ്രേമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ വാടക സ്ഥാനാര്‍ഥി -പിണറായി

Text Size  

Story Dated: Saturday, April 05, 2014 06:14 hrs UTC

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെതിരെ രൂക്ഷവിമര്‍ശവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ വാടക സ്ഥാനാര്‍ഥിയാണ് പ്രേമചന്ദ്രനെന്നും വാടകക്കെടുത്ത് സ്വന്തമാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥികളെ കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ളെങ്കിലും പരമ നാറിയായാല്‍ എന്തുചെയ്യമെന്നും പ്രേമചന്ദ്രനെ പരാമര്‍ശിച്ച് പിണറായി ചോദിച്ചു.
ആര്‍.എസ്.പി രാഷ്ട്രീയ വഞ്ചനയുടെ ആള്‍രൂപമാണ്. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തിനു പിന്നില്‍ കൊല്ലം ജില്ലയില്‍ താല്‍പര്യമുള്ള അന്താരാഷ്ട്ര ഫ്രോഡുകളുടെ വരെ പ്രവര്‍ത്തനമുണ്ടെന്നും പിണറായി പറഞ്ഞു.
ഒപ്പം നടന്നു പിന്നില്‍ നിന്നു കുത്തിയയാളാണ് പ്രേമചന്ദ്രന്‍. വഞ്ചന കാണിച്ചവരോട് ജനം പൊറുക്കുകയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.