You are Here : Home / News Plus

തെളിവെടുപ്പിനായി വഖാസിനെ ശനിയാഴ്ച കേരളത്തിലെത്തിക്കും

Text Size  

Story Dated: Friday, April 04, 2014 04:32 hrs UTC

ഡല്‍ഹി പോലീസ് പിടികൂടിയ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ വഖാസ് അഹമ്മദിനെ തെളിവെടുപ്പിനായി ശനിയാഴ്ച കേരളത്തിലെത്തിക്കും. മംഗലാപുരത്ത് നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കുന്ന വഖാസിനെ മൂന്നാറിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി നാളത്തന്നെ തിരിച്ചുകൊണ്ടുപോകുമെന്നാണ് സൂചന. ഇന്ത്യന്‍ മുജാഹിദീന്‍ മേധാവി യാസിന്‍ ഭട്കലിന്‍റെ  അറസ്റ്റിനെ തുടര്‍ന്ന് വഖാസ് കുറച്ചുനാള്‍ മൂന്നാറില്‍ താമസിച്ചിരുന്നതായി വ്യക്തമായിരുന്നു. മൂന്നാറിലെത്തുന്നതിന് മുമ്പായി ഇയാള്‍ മംഗലാപുരത്തും ഒളിച്ചുതാമസിച്ചു. മാര്‍ച്ച് അവസാനം അജ്‌മേര്‍ റെയില്‍വെസ്റ്റേഷനില്‍ നിന്നാണ് വഖാസിനെ പോലീസ് പിടികൂടിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്റെ രാജസ്ഥാന്‍ ഘടകം ആസൂത്രണംചെയ്യുന്ന വന്‍ ഭീകരാക്രമണത്തിന്‍റെ  തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി എത്തിയതായിരുന്നുവെന്നാണ് ചോദ്യംചെയ്യലില്‍ വഖാസ് പോലീസിനോട് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.