ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ വഡോദരയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദനന് മിസ്ത്രി മത്സരിക്കും. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് നാന്ദെഡ് മണ്ഡലത്തില്‍ നിന്നുംമത്സരിക്കും. അശോക് ചവാനെ മത്സരിക്കുന്നതില്‍ നിന്നു കോടതിയോ തിരഞ്ഞെടുപ്പ് കമ്മിഷനോ വിലക്കിയിട്ടില്ലെന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന് വ്യക്തമാക്കി.
നേരത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചയാള്‍ പത്രിക പിന്‍വലിച്ച സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവായ മിസ്ത്രിയെ മോദിക്കെതിരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്
Comments