കോട്ടയത്ത് മല്‍സരിക്കുന്ന ജോസ് കെ മാണിക്കു വേണ്ടി പത്നി നിഷ ജോസും പ്രചരണ രംഗത്തേയ്ക്ക്. ജോസിന്റെ ചിഹ്നമായ രണ്ടിലയുടെ രൂപത്തിലുള്ള കമ്മലുകളുമായാണ് നിഷയുടെ വോട്ട് തേടല്‍ .വനിത വോട്ടര്‍മാരുടെ പിന്തുണ ഉറപ്പ് വരുത്തുകയാണ് നിഷയുടെ ലക്ഷ്യം .കടുത്തുരുത്തി , വൈക്കം , കുറുവിലങ്ങാട് കേന്ദ്രീകരിച്ചായിരുന്നു പ്രവര് ത്തനം .വെള്ളാശേരി ,തത്തപള്ളി കോളനികളും സന്ദര്‍ശിച്ച നിഷ സ്ത്രീകളുടെ പരാതികള്‍ ശ്രദ്ധിക്കാനും മറന്നില്ല.പ്രശ്ന പരിഹാരത്തിനുള്ള ഉറപ്പ് നല്‍കിയാണ് മടങ്ങിയത്.ആലപ്പുഴയിലെ ഒരു കല്യാണ വീട്ടിലെത്തിയ നിഷ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് കന്നി വോട്ടുകള്‍ ഉറപ്പ് വരുത്തി.
Comments