എന്തുവിലകൊടുത്തും ലോക്സഭ തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് ചാലക്കുടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി സി ചാക്കോ. താന്‍ തോറ്റാല്‍ 2-ജി അഴിമതി ശരിയായിരുന്നുവെന്ന് ജനം കരുതും. അതുകൊണ്ട് എന്തുവിലകൊടുത്തും താന്‍ ജയിക്കും. ആ വെല്ലുവിളി താന്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ മാരംപ്പള്ളി എം.ഇ.എസ് കോളജിലെ വിദ്യാര്‍ത്ഥികളോടുള്ള ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2-ജിയെ കുറിച്ച് അന്വേഷിച്ച പാര്‍ലമെന്റ് സമിതിയുടെ ചെയര്‍മാനായിരുന്നു താന്‍ . സത്യസന്ധമായി കേസ് അന്വേഷിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിനായി ഒരുപാട് പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടി വന്നെന്നും അത് മറ്റൊരു അവസരത്തില്‍ വെളിപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.
Comments