You are Here : Home / News Plus

വീട്ടിൽ വരുന്നവരെ അധിക്ഷേപിച്ച്‌ ആട്ടിയിറക്കുന്ന നികൃഷ്ടജീവികൾ ഇപ്പോഴും നമുക്കിടയിലുണ്ട് :വി.ടി ബല്‍റാം

Text Size  

Story Dated: Sunday, March 16, 2014 01:19 hrs UTC

ഇടുക്കി ബിഷപ്പിനെതിരെ രൂക്ഷമായി പ്രതികരിച്ചു കൊണ്ട് വി.ടി ബല്‍റാം MLA

ഫേസ്ബുക്കില്‍ കുറിച്ചു

ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുമ്പോൾ എല്ലാവരോടും വോട്ട്‌ ചോദിക്കുക എന്നത്‌ നാട്ടു നടപ്പാണ്. മറ്റ്‌ പാർട്ടിക്കാരോട്‌ മാത്രമല്ല, എതിർ സ്ഥാനാർത്ഥികളോട്‌ പോലും വോട്ട്‌ ചോദിക്കാറുണ്ട്‌. അങ്ങനെ വോട്ട്‌ അഭ്യർത്ഥിക്കാൻ സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആരെങ്കിലും കടന്നുവരുമ്പോൾ അവരോട്‌ മാന്യമായി പെരുമാറുക എന്നതും നമ്മുടെ നാട്ടിൽ നിലവിലുള്ള സുജനമര്യാദയുടെ ഭാഗമാണ്. അതിനു പകരം വീട്ടിൽ വരുന്നവരെ അധിക്ഷേപിച്ച്‌ ആട്ടിയിറക്കുന്ന നികൃഷ്ടജീവികൾ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത്‌ കഷ്ടമാണ്.
വോട്ട്‌ ചെയ്തില്ലെങ്കിലും സാരമില്ല, കുറഞ്ഞപക്ഷം പരസ്യമായി അപമാനിക്കപ്പെടില്ല എന്നെങ്കിലും ഉറപ്പുവരുത്തി മാത്രം ഇത്തരക്കാരെ സന്ദർശിക്കാൻ സ്ഥാനാർത്ഥികളും ശ്രദ്ധിച്ചാൽ നന്ന്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.