ടി പി ചന്ദ്രശേഖരന് വധത്തെക്കുറിച്ച് സി പി എം നിയോഗിച്ച കമ്മീഷന് നടത്തിയ അന്വേഷണം അപൂര്‍ണമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് . പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്. കൂടുതല്‍ അന്വേഷണം വേണമെന്നും വി എസ് കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ടി പി വധത്തില്‍ കുറ്റക്കാരനെന്ന് സി പി എം അന്വേഷണ കമ്മീഷന് കണ്ടെത്തിയ കെ സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയിരുന്നു.
Comments