ജന ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാനാവില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്. നിയമസഭാ സ്പീക്കറെ അദ്ദേഹം ഇക്കാര്യം അറിയിച്ചു. എന്നാല്‍, ബില്ല് പാസാക്കണമെന്ന കാര്യത്തില്‍ വിട്ടു വീഴ്ചക്കില്ളെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.
ബില്‍ അവതരണം ഇനിയും വൈകുന്നപക്ഷം താന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വെക്കുമെന്ന് കഴിഞ്ഞ ദിവസം കെജ് രിവാള്‍ അറിയിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്നലെ കോണ്‍ഗ്രസ് ബി.ജെ.പി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ബില്ല് അവതരിപ്പിക്കാനായില്ല.
Comments