കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയെ തിരഞ്ഞെടുത്തു. പാലായില്‍ നടക്കുന്ന സി.ബി.സി.ഐ പ്ലീനറി സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കെ.സി.ബി.സി പ്രസിഡന്റും നിലവില്‍ സി.ബി.സി.ഐ വൈസ് പ്രസിഡന്റുമാണ് .
നിലവിലുള്ള പ്രസിഡന്റ് മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസിഡന്റ് സ്ഥാനം വഹിക്കാവുന്ന പരമാവധി നാലു വര്‍ഷകാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
Comments