You are Here : Home / News Plus

മഅദനി: സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി

Text Size  

Story Dated: Thursday, January 30, 2014 11:36 hrs UTC

ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ മോചനത്തിനായി ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
മഅദനിയുടെ മോചന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. നിയമാനുസൃതമായ എല്ലാ സഹായങ്ങള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും ഇനിയും തുടരുമെന്നും ചെന്നിത്തല നിയമസഭയെ അറിയിച്ചു.മനുഷ്യാവകാശ പ്രശ്നമായി ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാറിന് കേരളം കത്തയക്കും. നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള മഅദനിക്ക് ചികിത്സ ഉറപ്പാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.