You are Here : Home / News Plus

ആദര്‍ശ് കുംഭകോണം: ചവാനെ ഒഴിവാക്കണമെന്ന ഹരജി തള്ളി

Text Size  

Story Dated: Saturday, January 18, 2014 02:06 hrs UTC

ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ കുറ്റാരോപിതരുടെ പട്ടികയില്‍ നിന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ഇതുസംബന്ധിച്ച ഹരജി ബുധനാഴ്ചയാണ് സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ആദര്‍ശ് ഫ്ളാറ്റ് ഇടപാട് പൊങ്ങിവന്നതിനെ തുടര്‍ന്നാണ് ചവാന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. ചവാനടക്കം പന്ത്രണ്ട് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതിപ്പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയത് ചവാന്‍ ചോദ്യം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.