You are Here : Home / News Plus

കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനത്തിന് ഇന്നു തുടക്കമാകും

Text Size  

Story Dated: Thursday, January 16, 2014 06:23 hrs UTC

കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനത്തിന് ഇന്നു തുടക്കമാകും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാര്‍ട്ടി സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജിന്‍റെ  മൂവാറ്റുപുഴയിലെ പ്രതിമയില്‍ ചെയര്‍മാന്‍ പി.സി. തോമസിന്‍റെ  നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ജൂബിലി സമ്മേളനത്തിനു തുടക്കമാകും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തോമസ് കുന്നപ്പള്ളി, നൈസ് മാത്യു, പി.ടി.എബ്രഹാം, ഓര്‍ഗനൈസിങ് സെക്രട്ടറി സ്റ്റീഫന്‍ ചാഴികാടന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ശനിയാഴ്ച വൈകുന്നേരം മൂന്നിന് കോട്ടയം നഗരത്തില്‍ ശക്തിപ്രകടനത്തോടെ സമാപനസമ്മേളനം നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.