You are Here : Home / News Plus

സുനന്ദ പുഷ്കര്‍ ശശി തരൂരുമായി വിവാഹമോചനത്തിന് ഒരുങ്ങുന്നു

Text Size  

Story Dated: Thursday, January 16, 2014 04:52 hrs UTC

 

കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ  ഭാര്യ സുനന്ദ പുഷ്കര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നു. ശശി തരൂരിന്‍റെ  ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതല്ലെന്ന്  സുനന്ദപുഷ്കര്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. താനാണ് തരൂരിന്‍റെ  അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. തരൂരിന് ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അപമാനിതയായെന്നും സുനന്ദ അഭിമുഖത്തില്‍ പറഞ്ഞു.

പാകിസ്താനി പത്രപ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാറിന് തരൂരിന്‍റെ  ട്വിറ്ററില്‍ നിന്ന് സന്ദേശങ്ങള്‍ പോയതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതായി വ്യക്തമായത്. ശശി തരൂരിന് മെഹര്‍ തരാറുമായി ബന്ധമുണ്ടെന്നും തരൂരിന്‍്റെ അക്കൗണ്ട് വഴി ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നും സുനന്ദ വെളിപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറിയതിന്‍്റെ തെളിവുകള്‍ തന്‍റെ  പക്കലുണ്ടെന്നും സുനന്ദ പറഞ്ഞു.

കഴിഞ്ഞദിവസം വൈകിട്ടാണ് തന്‍റെ  ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പട്ടുവെന്നും അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി തരൂര്‍ ട്വീറ്റ് ചെയ്തത്. വൈകുന്നേരം 5.48നായിരുന്നു തരൂര്‍ ഈ പോസ്റ്റിട്ടത്. പാക് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ചില അനാവശ്യ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് തരൂര്‍ അക്കൗണ്ട് മരവിപ്പിച്ചത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.