You are Here : Home / News Plus

ദേവയാനി: യു.എസിനെതിരെ ഇന്ത്യ വീണ്ടും

Text Size  

Story Dated: Wednesday, January 08, 2014 05:33 hrs UTC

ദേവയാനി ഖോബ്രഗഡെക്കെതിരായ യു.എസിനെതിരെ ഇന്ത്യ വീണ്ടും.  ജനവരി 16നകം എംബസ്സിയിലെ എല്ലാവിധ വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കണമെന്നും ഇനിമുതല്‍ എംബസ്സിയുടെ വാഹനങ്ങളുടെ നിയമലംഘനത്തിന് പിഴ ചുമത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.നയതന്ത്ര കാര്യാലയത്തില്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്‌റ്റോറന്റ്, ബാര്‍ , വീഡിയോ ക്ലബ്, ബൗളിങ് കേന്ദ്രം, നീന്തല്‍ക്കുളം, ബ്യൂട്ടി പാര്‍ലര്‍ , ജിം എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഈ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതിയടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും എംബസി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ എല്ലാവിധ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കും എംബസിയുടെ വാഹനങ്ങള്‍ക്ക് പിഴയിടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നയതന്ത്ര കാര്യാലയത്തിലെ ഇത്തരം സേവനങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥരല്ലാത്തവര്‍ക്ക് ലഭ്യമാക്കരുതെന്ന വിയന്ന കണ്‍വെന്‍ഷന്റെ മാര്‍ഗരേഖയുടെ ലംഘനമാണ് യു.എസ്. എംബസിയില്‍ നടന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.