You are Here : Home / News Plus

ജി.എസ്.എല്‍.വി -ഡി 5: കൗണ്ട് ഡൗണ്‍ ഇന്ന് തുടങ്ങും

Text Size  

Story Dated: Saturday, January 04, 2014 04:44 hrs UTC

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് എന്‍ജിനുമായി കുതിക്കുന്ന ജി.എസ്.എല്‍.വി -ഡി 5 റോക്കറ്റിന്‍റെ  കൗണ്ട് ഡൗണ്‍ ശനിയാഴ്ച തുടങ്ങും.
രാവിലെ 11.18നാണ് 29 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ആരംഭിക്കുക. ഞായറാഴ്ച വൈകുന്നേരം 4.18ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ് -14നെയും വഹിച്ചാണ് കുതിച്ചുയരുക.
കാലാവധി പൂര്‍ത്തിയാക്കുന്ന എജുസാറ്റിന് പകരക്കാരനായാണ് ജി സാറ്റ് -14 ബഹിരാകാശത്ത് എത്തുന്നതെങ്കിലും ഇന്ത്യയുടെ മുഴുവന്‍ വിസ്തൃതിയും പരിധിയില്‍കൊണ്ടുവരാന്‍ ശേഷിയുള്ളതാണ് ഇത്.
2004 സെപ്റ്റംബര്‍ 20ന് വിക്ഷേപിച്ച എജുസാറ്റ് വിദ്യാഭ്യാസ ആവശ്യം മുന്‍നിര്‍ത്തി മാത്രം വിക്ഷേപിച്ചതായിരുന്നു. 1982 കിലോഗ്രാം ഭാരമുള്ള ജി സാറ്റ്-14 ഉപഗ്രഹം വാര്‍ത്താവിനിമയ രംഗത്ത് മികച്ച ചുവടുവെപ്പാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.