You are Here : Home / News Plus

കെജ് രിവാളും ആം ആദ്മി മന്ത്രിമാരും ശനിയാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

Text Size  

Story Dated: Thursday, December 26, 2013 04:29 hrs UTC

 

അരവിന്ദ് കെജ് രിവാളിന്‍െറ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കെജ് രിവാളും ആറ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. മന്ത്രി പദവി സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ കെജ് രിവാള്‍ നേരത്തെ നിഷേധിച്ചിരുന്നു.

അതേസമയം ആം ആദ്മി പാര്‍ട്ടിയെ പുറമെ നിന്ന് പിന്തുണക്കുന്ന കാര്യത്തില്‍ മാറ്റമില്ളെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശനിയാഴ്ച രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ നടക്കുക. അണ്ണ ഹസാരെയും കിരണ്‍ ബേദിയെയും ചടങ്ങിന് ക്ഷണിക്കുമെന്ന് കെജ് രിവാള്‍ പറഞ്ഞു. പ്രകടന പത്രികയിലെ മുഴുവന്‍ വാഗ്ദാനങ്ങളും പാലിക്കും. അധികാരമേറ്റ് രണ്ട് ദിവസത്തിനകം ജനങ്ങള്‍ക്ക് സൗജന്യ കുടിവെള്ളം ലഭ്യമാക്കുമെന്നും കെജ് രിവാള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.