You are Here : Home / News Plus

മഅദനിയെ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി

Text Size  

Story Dated: Tuesday, December 03, 2013 03:40 hrs UTC

പി.ഡി.പി ചെയർമാൻ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സക്കായി പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബാംഗ്ളൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.ഡോക്ടര്‍ മുരളീകൃഷ്ണ, ഡോക്ടര്‍ രാഘവ് എന്നിവരാണ് മദനിയെ ചികിത്സിക്കുന്നത്. ഭാര്യ സൂഫിയ മദനിയും മൂത്ത മകനായ ഉമര്‍ മുക്താറും മദനിയ്ക്കൊപ്പം ആശുപത്രിയിലുണ്ട്.  മദനിയ്ക്ക് ചികിത്സ ലഭ്യമാക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസം കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.