You are Here : Home / News Plus

മരങ്ങളില്‍ പരസ്യം പാടില്ല ;ഹൈകോടതി

Text Size  

Story Dated: Tuesday, December 03, 2013 03:21 hrs UTC

മരങ്ങളില്‍ പരസ്യം പതിക്കുന്നത് ഹൈകോടതി നിരോധിച്ചു. മരങ്ങളില്‍ ഹോര്‍ഡിങ്ങോ പരസ്യമോ സ്ഥാപിക്കുന്നത് തടഞ്ഞ് ഒരു മാസത്തിനകം സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. മൂവാറ്റുപുഴ സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഹൈകോടതിക്കയച്ച പരാതി സ്വമേധയാ ഹരജിയായി പരിഗണിച്ചാണ് ഉത്തരവ്.
സ്കൂളിലെ പ്രകൃതി പഠനവുമായി ബന്ധപ്പെട്ട ഒരു കൂട്ടം വിദ്യാര്‍ഥിനികളാണ് മരങ്ങളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി കോടതിക്ക് കത്തയച്ചത്. വഴിയരികിലും പൊതുസ്ഥലങ്ങളിലും നില്‍ക്കുന്ന മരങ്ങളില്‍ ആണികള്‍ അടിച്ചും മറ്റും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മനുഷ്യന്‍െറ അതിക്രമത്തിനിരയാകുന്ന മരങ്ങളില്‍ പലതും ഉണങ്ങുന്നതും പതിവ് കാഴ്ചയാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെ സമീപിച്ചിട്ടും ഗൗരവത്തിലെടുക്കാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കോടതിക്ക് കത്തയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.