You are Here : Home / News Plus

ക്രൈസ്തവരെ കയ്യിലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

Text Size  

Story Dated: Sunday, May 12, 2019 08:25 hrs UTC

ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ക്രൈസ്തവ വിഭാഗങ്ങളെ കയ്യിലെടുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ബിജെപിയുടെ ക്രൈസ്തവ കൂട്ടായ്മയോട് സഹകരിക്കില്ലെന്ന് സിറോ മലബാര്‍ സഭ അറിയിച്ചു. സഭാ വക്താവ് ചാക്കോ കാളാംപറമ്ബിലാണ് നിലപാട് അറിയിച്ചത്. 

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗത്തെ പാര്‍ട്ടിയോടടുപ്പിക്കുകയെന്ന ലക്ഷ്യത്തൊടെയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപവത്ക്കരിക്കാനാണ് ബിജെപിയുടെ തീരുമാനം.കേരളത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകണമെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ ചെറിയ പിന്തുണയെങ്കിലും വേണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ക്രൈസ്തവ വിഭാഗത്തില്‍ ഒരു ചെറുവിഭാഗത്തെയെങ്കിലും കൂടെ നിര്‍ത്തി ലക്ഷ്യം കൈവരിക്കാനുള്ള അണിയറ നീക്കങ്ങളാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ബി ജെ പിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വതക്തില്‍ ക്രൈസ്തവ സേന രൂപവത്ക്കരിക്കുന്നത്.

സേന രൂപവത്ക്കരണത്തിന്റെ ഭാഗമായി 29ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥനകളും ഉപവാസവും നടത്തും. െ്രെകസ്തവരുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനാണ് പാര്‍ട്ടി തീരുമാനം. ഇതിന്റെ ഭാഗമായി ക്രൈസ്തവ വിഷയങ്ങളില്‍ പുതിയ സേനയെ ഇറക്കി പ്രക്ഷോഭം നടത്താനാണ് പരിപാടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.