You are Here : Home / News Plus

സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശ്ശിക ഈയാഴ്ച നല്‍കും

Text Size  

Story Dated: Sunday, May 12, 2019 08:17 hrs UTC

സര്‍ക്കാര്‍ ജീവനക്കാരുടെ കഴിഞ്ഞ വര്‍ഷത്തെ രണ്ടുഗഡു ക്ഷാമബത്ത കുടിശ്ശിക ഈയാഴ്ച നല്‍കും. 15 മുതല്‍ മൂന്ന് ദിവസങ്ങളിലായി പണമായാണ് കുടിശ്ശിിക നല്‍കുക.

പുതുക്കിയ ഡി.എ ഉള്‍പ്പെടുത്തി ഈ മാസം ശമ്ബളവും പെന്‍ഷനും നല്‍കിയെങ്കിലും കുടിശ്ശിക നല്‍കിയിരുന്നില്ല.2018 ജനുവരിയിലെ ഡി.എയും ജൂലായിലെ ഡി.എയും ചേര്‍ത്ത് 5 ശതമാനമാക്കി റൗണ്ടപ്പ് ചെയ്താണ് നല്‍കുന്നത്.

സാമ്ബത്തിക പ്രതിസന്ധി മൂലമാണ് ഏപ്രിലിലെ ശമ്ബളത്തിനൊപ്പം ഡി.എയും കുടിശികയും നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാക്കാനാവാതെ പോയത്. പെന്‍ഷന്‍കാര്‍ക്ക് 600കോടിയും ജീവനക്കാര്‍ക്ക് 1103 കോടിയും ആണ് കൊടുക്കാനുള്ളത്.

കുടിശ്ശിക പണം നല്‍കാനായി പൊതുവിപണിയില്‍ നിന്ന് 8000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇത് ഒറ്റത്തവണയായി എടുത്ത് ഡി.എ. കുടിശ്ശികയും കരാറുകാരുടെ കുടിശ്ശികയും നല്‍കാനാണ് നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More