You are Here : Home / News Plus

പ്രിയങ്ക സുന്ദരി, അടുത്ത് വന്നാല്‍ കാണാന്‍ പോകും: സികെ പത്മനാഭന്‍

Text Size  

Story Dated: Thursday, April 04, 2019 08:38 hrs UTC

പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും. അവരെ കാണുവാന്‍ ആഗ്രഹമുണ്ടെന്നും ബിജെപിയുടെ കണ്ണൂരിലെ ലോക്സഭ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്‍. 48 വയസുള്ള പ്രിയങ്കയെ യുവ സുന്ദരിയെന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ സികെ പത്മനാഭന്‍. പ്രിയങ്ക ഗാന്ധി യുവ സുന്ദരി എന്നത് സത്യമാണ്. പ്രയമല്ലല്ലോ യുവത്വത്തിന്‍റെ മാനദണ്ഡം. എന്നെ സ്വീറ്റ് 70 എന്നാണ് പ്രവര്‍ത്തകര്‍ വിളിക്കുന്നത്. യുവത്വം എന്നത് മനസ്സിന്‍റെ യുവത്വമാണ്. പ്രിയങ്കയ്ക്ക് നല്ല സൗന്ദര്യമുണ്ട്. സൗന്ദര്യമുണ്ടെന്ന് പറയുന്നത് സ്ത്രീവിരുദ്ധമല്ല. അടുത്ത് എവിടെയെങ്കിലും പ്രിയങ്ക വന്നാല്‍ അവരെ കാണാന്‍ പോകും. രാഹുലിനെ കാണാന്‍ പോകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.