You are Here : Home / News Plus

അന്നദാനത്തിനു ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു

Text Size  

Story Dated: Monday, January 28, 2019 01:55 hrs UTC

ആരാധനാലയങ്ങളില്‍നിന്നുള്ള പ്രസാദത്തിനും അന്നദാനത്തിനും നേര്‍ച്ച വിളമ്പിനും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന  പദ്ധതി കേരളത്തിലും  'ഭോഗ്' (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ് ടു ഗോഡ്) പദ്ധതി കേരളത്തില്‍ മാര്‍ച്ച് ഒന്നുമുതല്‍ നടപ്പാക്കും. അമ്പലങ്ങള്‍, പള്ളികള്‍, ദേവാലയങ്ങള്‍, ഗുരുദ്വാരകള്‍ എന്നിവയടക്കം ഭക്ഷണസാധനങ്ങള്‍ പ്രസാദമായി നല്‍കുന്ന എല്ലായിടത്തും സുരക്ഷിതഭക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്.കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിക്കാണ് നേതൃത്വം. 
 
ഇത് നടപ്പാക്കുന്നതിന് മുന്നോടിയായി ആരാധനാലയ അധികൃതരുമായി ചര്‍ച്ചനടത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കത്ത് നല്‍കി. എല്ലാ ആരാധനാലയങ്ങള്‍ക്കും നോട്ടീസ് നല്‍കാനും തീരുമാനിച്ചു. ചില ആരാധനാലയങ്ങളില്‍നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിച്ച് ഭക്ഷ്യവിഷബാധകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നീക്കം.വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഭക്ഷണനിര്‍മാണവും ക്രമക്കേടുകളും തടയുകയാണ് പ്രധാന ലക്ഷ്യം. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.