You are Here : Home / News Plus

കോഴിത്തുരുത്തില്‍ മണല്‍ബണ്ട് പൊട്ടി

Text Size  

Story Dated: Thursday, January 24, 2019 06:51 hrs UTC

ചാലക്കുടി പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നിര്‍മിക്കുന്ന കോഴിത്തുരുത്ത് ബണ്ട് പൊട്ടി. തുടര്‍ന്നു ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറി. വേലിയേറ്റസമയത്ത് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണു തകര്‍ന്നത്. ബണ്ടിന്റെ മൂന്നു ഭാഗങ്ങളില്‍നിന്ന് മണ്ണ് ഒലിച്ചുപോയി. കോഴിത്തുരുത്തിനോടുചേര്‍ന്നുള്ള ഭാഗമാണ് കൂടുതല്‍ നശിച്ചത്. നാട്ടുകാരും തൊഴിലുറപ്പുതൊഴിലാളികളും ചേര്‍ന്ന് മണല്‍ച്ചാക്കിട്ട് രണ്ടുഭാഗങ്ങള്‍ രാവിലെയോടെ അടച്ചു. കൂടുതല്‍ മണ്ണുപോയ ഭാഗം പിന്നീടാണ് അടയ്ക്കാനായത്.

തകര്‍ന്ന മണല്‍ബണ്ട് ഉടന്‍ പുനര്‍നിര്‍മിച്ച് ചാലക്കുടിപ്പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മേജര്‍ ഇറിഗേഷന്‍ വകുപ്പാണ് മണല്‍ബണ്ട് നിര്‍മിക്കുന്നത്. കുറച്ചുദിവസമായി ഡ്രഡ്ജിങ് നിര്‍ത്തിയിരുന്നു. മണ്ണടിച്ചു വെള്ളത്തിനുമുകളില്‍വരെ എത്തിച്ചിരുന്നെങ്കിലും ഉയരം കൂട്ടലും വശങ്ങള്‍ ഉറപ്പിക്കലും ചെയ്തിരുന്നില്ല.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More