You are Here : Home / News Plus

കശ്മീരിൽ വെടിവയ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു; മൂന്ന് സൈനികർക്ക് പരിക്കേറ്റു

Text Size  

Story Dated: Wednesday, November 28, 2018 08:23 hrs UTC

ജമ്മു കാശ്മീരിലെ ബാദ്​ഗാമിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കുത്പോറ ​ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് നടന്ന തെരച്ചിലിലാണ് വെടിവപ്പുണ്ടായത്. ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വെടിവച്ച് കൊന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് സൈനിക ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.