നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത കെപി ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. ഹിന്ദു ഐക്യവേദി നേതാക്കളും പൊലീസും തമ്മിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. സ്റ്റേഷൻ ജാമ്യം നൽകി വിടാമെന്ന പൊലീസ് നിലപാട് ശശികല നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ ഹാജരാക്കി ശേഷം ഇവരെ പമ്പയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുന്നത്.
Comments