You are Here : Home / News Plus

ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ള തെറ്റിധരിപ്പിക്കുകയാണെന്ന് ചെന്നിത്തല

Text Size  

Story Dated: Tuesday, October 23, 2018 10:28 hrs UTC

കോഴിക്കോട്: ശബരിമല വിഷയം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 ബി അനുസരിച്ച് ശബരിമല തീര്‍ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിക്കുന്ന തരത്തിലുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിലവിലെ സുപ്രീംകോടതി വിധി നമുക്ക് മറികടക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്രഗവണ്‍മെന്റാണെന്നും ഇക്കാര്യം ആവശ്യപ്പെടാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ ശ്രീധരന്‍പിള്ള തെറ്റിധരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല തീര്‍ഥാടനം ഭരണഘടന അനുസരിച്ച് കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിര്‍മാണം നടത്താം. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ലെന്ന് പറയുമ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ട് നിയമനിര്‍മാണം നടത്തിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.