തിരുവന്തപുരം : മണ്ഡലകാലത്ത് ശബരിമലയില്‍ ക്രമംസമാധാനം പരിപാലിക്കുന്നത് പേലീസ് സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളായാണെന്ന് ഡി.ജി.പി ലോകനാഥ് ബഹ്റ. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയില്‍ സുരക്ഷക്കായി നിയോഗിച്ചത്. എന്നാല്‍ എവിടെയാണ് പോലീസിന് വീഴ്ച്ച പറ്റിയതെന്ന പരശോധിക്കമെന്നും പോലീസിന്റെ നടപടികള്‍ വിലയിരുത്തുമെന്നും ബഹ്റ പ്രതികരിച്ചു. രഹ്നാ ഫാത്തിമ ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പോലീസ് യൂണിഫോമും ഹെല്‍മറ്റും സുരക്ഷക്കായി നല്‍കിയത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇന്നലെ നിലക്കലില്‍ വച്ച പത്തോളം വരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ച് പ്രിതിഷേധം നടത്തിയത് പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര സുരക്ഷാ വീഴ്ച്ചയാണെന്നും വിലയിരുത്തുന്നു.
Comments