You are Here : Home / News Plus

ബ്രൂവറി : അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി

Text Size  

Story Dated: Wednesday, October 10, 2018 07:53 hrs UTC

ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയ ഉത്തരവ്, സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ രണ്ടാമത്തെ ഇനമായാണ് ഹര്‍ജി വന്നത്. വിഷയം സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് സി വി തോമസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.