You are Here : Home / News Plus

സിക വൈറസ് പടരുന്നു: ജാഗ്രതാ നിര്‍ദേശം

Text Size  

Story Dated: Tuesday, October 09, 2018 07:16 hrs UTC

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ഏഴ് പേരില്‍ സിക വൈറസ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 24 ന് ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 22 സാമ്പിളുകള്‍ കൂടി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിലാണ്‌ ഏഴ് സാമ്പികളാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാള്‍ ജന്മനാട്ടിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് ബിഹാറിലെ 38 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഈ വിദ്യാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്. രോഗം പടരുന്നതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആരോഗ്യമന്ത്രാലയത്തോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.