You are Here : Home / News Plus

സലീംരാജിനെ ഡിജിപിക്ക് ഭയമാണോയെന്ന് ഹൈക്കോടതി

Text Size  

Story Dated: Tuesday, October 01, 2013 04:39 hrs UTC

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ഗണ്‍മാന്‍ സലീംരാജിനെ ഡിജിപിക്ക് ഭയമാണോയെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടപ്പാക്കുന്നതെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.സലിരാജനെതിരായ ആരോപണം ഗൌരവമുള്ളതാണെന്നും സലിം‌രാജന്റെ ഫോണ്‍‌രേഖകള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം സലീംരാജിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് തുടരാനുള്ള ധാര്‍മ്മികതയുണ്ടോയെന്ന് ഭരണാധികാരികള്‍ പരിശോധിക്കണമെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.