You are Here : Home / News Plus

ജമ്മുകശ്‌മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം

Text Size  

Story Dated: Tuesday, September 09, 2014 05:57 hrs UTC

ജമ്മുകശ്‌മീരിലെ പ്രളയത്തില്‍ 369 മലയാളികള്‍ കുടുങ്ങിയതായി വിവരം ലഭിച്ചു. ഇവരില്‍ 76 പേര്‍ സുരക്ഷിതരായി ഡല്‍ഹിയിലെത്തി. മലയാളികളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഡല്‍ഹിയിലേക്ക്‌ തിരിച്ചു.

150 പേര്‍ ശ്രീനഗറിലെ ദാല്‍ഗേറ്റിലുള്ള ഹോട്ടലില്‍ സുരക്ഷിതരാണെന്ന്‌ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്‌ അറിയിച്ചു. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരാണ്‌ ഇവര്‍. അടൂര്‍ പ്രകാശിന്‌ ഇതു സബന്ധിച്ച്‌ മൊബൈല്‍ സന്ദേശം ലഭിക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന്‌ 80 പേരെ ഇന്ന്‌ ഡല്‍ഹിയിലെത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടു മലയാളി സൈനികരെ രക്ഷപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.