You are Here : Home / News Plus

കശ്മീര്‍ പ്രളയം: മരണ സംഖ്യ 150 കവിഞ്ഞു

Text Size  

Story Dated: Monday, September 08, 2014 06:42 hrs UTC

ജമ്മു-കശ്മീരിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും വ്യോമ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ചില സ്ഥലങ്ങളില്‍ വെള്ളം 12 അടിവരെ ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്‍െറ നേതൃത്വത്തില്‍ 12,000ഓളം പേരെ ഇതുവരെ ജമ്മുവിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലത്തെിച്ചു. അഖ്നൂര്‍, പൂഞ്ച്, രജൗരി മേഖലകളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത്.

പ്രളയം ദേശീയ ദുരന്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന് ആയിരം കോടി രൂപയുടെ പ്രത്യേക സഹായം നല്‍കുമെന്നും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി അറിയിച്ചു. പാക് അധീന കശ്മീരിലെ പ്രളയബാധിതരെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നും ജമ്മുകശ്മീരിന്‍െറ ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ കഴിയുമെന്നും മോദി വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.