You are Here : Home / News Plus

അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം കേരളത്തിലെത്തി

Text Size  

Story Dated: Sunday, September 07, 2014 07:56 hrs UTC

 
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം അമിക്കസ് ക്യൂറി അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം കേരളത്തിലെത്തി. ഓണം പ്രമാണിച്ച് ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഗോപാല്‍ സുബ്രഹ്മണ്യം തിരുവനന്തപുരത്ത് എത്തിയത്.
അമിക്കസ് ക്യൂറിയായി ചുമതലയേല്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഭക്തരുടെ ക്ഷേത്രദര്‍ശനം സുഗമമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
രാവിലെ ഏഴരക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ ത്തിയ ഗോപാല്‍ സുബ്രഹ്മണ്യത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ അദ്ദേഹം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. വൈകുന്നേരം ഡല്‍ഹിക്ക് മടങ്ങുന്ന ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് തയാറാക്കാന്‍ സെപ്റ്റംബര്‍ 27ന് വീണ്ടും എത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.