You are Here : Home / News Plus

ഗംഗാ ശുദ്ധീകരണ പദ്ധതി: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം

Text Size  

Story Dated: Wednesday, September 03, 2014 04:42 hrs UTC

ന്യൂഡല്‍ഹി: ഗംഗാ ശുദ്ധീകരണ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഈ രീതി തുടരുകയാണെങ്കില്‍ ശുദ്ധീകരണത്തിന് 200 വര്‍ഷമെങ്കിലുമെടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കളങ്കിതമല്ലാത്തതും പുണ്യവുമായ രീതിയില്‍ ഗംഗനദിയെ ഭാവിയിലെ തലമുറക്ക് കാണുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകിരക്കണമെന്നും കോടതി ഉത്തരവിട്ടു.
2500 കിലോ മീറ്റര്‍ നീളമുള്ള ഗംഗ വൃത്തിയാക്കുന്നതിനായി കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലം ഉദ്യോഗസ്ഥ തലത്തില്‍ മാത്രം തയ്യാറാക്കപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി. ഗംഗ ശുദ്ധീകരണ കമ്മിറ്റിയുടെ അടിസ്ഥാന വസ്തുതകള്‍ മാത്രം അറിഞ്ഞാല്‍ പോരെന്നും ഒരു സാധാരണക്കാരനായ വ്യക്തിക്ക് മനസിലാക്കുന്ന തരത്തില്‍ ഗംഗ എങ്ങനെയാണ് ശുദ്ധീകരിക്കുക എന്നത് ഒരു പവര്‍പോയന്‍റ ്പ്രസന്‍േറഷന്‍ ഉപയോഗിച്ച് കോടതിയെ കാണിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഗംഗാ ശുചീകരണത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെയാണ് സമര്‍പ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ പ്രധാനപ്പെട്ട തെരഞ്ഞടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗംഗാ ശുചീകരണം.ഗംഗാ ശുചീകരണത്തിനായി കേന്ദ്രമന്ത്രിയെ വരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.