You are Here : Home / News Plus

ടൈറ്റാനിയം: മുഖ്യമന്ത്രിക്കെതിരേ കേസെടുക്കില്ലെന്നു സൂചന

Text Size  

Story Dated: Saturday, August 30, 2014 09:37 hrs UTC

ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന കോടതി ഉത്തരവില്‍ അവ്യക്തതയുണ്‌ടെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചു.മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് ഉത്തരവില്‍ വ്യത്യസ്ത പരാമശമാണുള്ളതെന്നും ഉത്തരവിനെതിരേ അപ്പീലിന് പോകേണ്ട സാഹചര്യമില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. ഇതോടെ ഇവര്‍ക്കെതിരെ കേസെടുക്കില്ലെന്നു ഉറപ്പായി. മന്ത്രിമാര്‍ക്കെതിരേ  ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടാനും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ട്. 
 
എന്നാല്‍ ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍ ടി.ബാലകൃഷ്ണനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കേസില്‍ പ്രതികളാവും. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.