You are Here : Home / News Plus

ചെന്നൈയില്‍ ഗോഡൗണ്‍ കത്തി 4 പേര്‍ മരിച്ചു

Text Size  

Story Dated: Thursday, August 21, 2014 05:02 hrs UTC

ചെന്നൈ  ആവഡിയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45നായിരുന്നു അപകടം. രാത്രിയില്‍ ജോലിക്കുശേഷം ഗോഡൗണില്‍ തന്നെ കിടന്നുറങ്ങിയവരാണ് അപകടത്തില്‍പെട്ടത്. തീപടര്‍ന്നതിനെ തുടര്‍ന്ന് ഗോഡൗണിലെ ചെറിയ മുറിയില്‍ കുടുങ്ങിയ സെക്യൂരിറ്റി ജീവനക്കാരനെയും കുറച്ചുപേരെയും അഗ്നിശമന സേനയ്ക്ക് രക്ഷിക്കാനായി. 15 അഗ്നിശമനസേനായൂണിറ്റുകള്‍ തീയണക്കാനായി എത്തിയിട്ടുണ്ട്. കിലോമീറ്ററുകളോളം അകലെ നിന്നുപോലും പുകയുയരുന്നത് കാണാമായിരുന്നുവെന്ന് അഗ്നിശമനസേനയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ വിജയ് ശേഖര്‍ പറഞ്ഞു. ഗോഡൗണിനൊപ്പം പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാറും കത്തിനശിച്ചു. 17 അഗ്നിശമനസേനായൂണിറ്റുകളും ചെന്നൈ മെട്രോ വാട്ടര്‍ സര്‍വീസസിലെ നാല് ടാങ്കറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.