You are Here : Home / News Plus

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാവില്ല -സ്പീക്കര്‍

Text Size  

Story Dated: Tuesday, August 19, 2014 04:50 hrs UTC

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാനാവില്ലെന്ന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍. സ്പീക്കറുടെ ഒൗദ്യോഗിക തീരുമാനമായാണ് ഇക്കാര്യം പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസിന് ലോക്സഭാ പ്രതിപക്ഷസ്ഥാനം നല്‍കുന്നതിലുണ്ടായ അനിശ്ചിതത്വത്തിന് വിരാമമായി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റഹ്തോഗിയുടെ നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ തീരുമാനം. സഭയില്‍ 55 അംഗങ്ങളുള്ള അംഗീകൃത പാര്‍ട്ടിക്കാണ് ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക. കോണ്‍ഗ്രസിന് ഇത്രയും അംഗങ്ങള്‍ സഭയിലില്ലെന്ന് സ്പീക്കര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് 44അംഗങ്ങളാണ് ലോകസഭയിലുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ കഴിഞ്ഞ മാസം 60 എം.പിമാര്‍ ഒപ്പിട്ട നിവേദനം കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. ഘടകകക്ഷിയായ എന്‍.സി.പി അംഗങ്ങള്‍ കൂടി ഒപ്പിട്ട നിവേദനമാണ് കോണ്‍ഗ്രസ് സമര്‍പ്പിച്ചത്.
സ്പീക്കറുടെ തീരുമാനം പാര്‍ട്ടി നേതൃത്വവുമായും നിയമ വിഭാഗവുമായും ചര്‍ച്ച ചെയ്യുമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ സ്പീക്കറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന വാര്‍ത്ത അദ്ദേഹം തള്ളി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.