You are Here : Home / News Plus

418 ബാറുകളുടെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് വി.എം.സുധീരന്‍

Text Size  

Story Dated: Tuesday, August 19, 2014 12:14 hrs UTC

തിരുവനന്തപുരം: അടച്ച 418 ബാറുകളുടെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് വി.എം.സുധീരന്‍.അടച്ച ബാറുകള്‍ തുറക്കരുതെന്നാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തിന്റെ പൊതുവികാരം എന്നു ചൂണ്ടിക്കാണിച്ച് സുധീരന്‍ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. അതേസമയം, ബാറുകളുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയ തര്‍ക്കമല്ലെന്ന് സുധീരന്‍ സിഎച്ച് സെന്ററിലെ പൊതുപരിപാടിയില്‍ പറഞ്ഞു. മദ്യലഭ്യത കുറച്ചുകൊണ്ടുവരിക എന്നത് യുഡിഎഫിന്റെ പൊതു നയമാണ്, അതിനനുസരിച്ചുള്ള തീരുമാനമാണ് വേണ്ടത്. കെപിസിസിയുടെ നിലപാടില്‍ എന്തെങ്കിലും മാറ്റം വന്നതായി തോന്നുന്നുണ്ടോ എന്ന് സുധീരന്‍ ചോദിച്ചു. മദ്യലഭ്യത കുറച്ചുകൊണ്ടുവരിക എന്ന യുഡിഎഫിന്റെ നയത്തിന് അനുസരിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.