You are Here : Home / News Plus

സ്രാവുകളെ നേരിടാന്‍ ഗൂഗ്ള്‍

Text Size  

Story Dated: Saturday, August 16, 2014 05:22 hrs UTC

കാലിഫോര്‍ണിയ: സമുദ്രാന്തര്‍ ഭാഗത്തെ കേബിളുകളെ ആക്രമിക്കുന്ന സ്രാവുകളെ നേരിടാന്‍ ഗൂഗ്ള്‍ തയ്യാറെടുക്കുന്നു. സമുദ്രത്തിനടിയിലെ ഗൂഗ്ളിന്‍െറ ഫൈബര്‍ ഒപ്റ്റിക്ക് ഇന്‍റര്‍നെറ്റ് കേബിളുകള്‍ക്ക് സ്രാവുകള്‍ നിരന്തര ഭീഷണിയുയര്‍ത്തുന്നതിനെ തുടര്‍ന്നാണ് ഗൂഗ്ള്‍ പുതിയ വഴി തേടുന്നത്. ഇന്‍റര്‍നെറ്റ് കേബിളുകള്‍ സ്രാവുകള്‍ കടിച്ചു മുറിക്കാന്‍ ശ്രമമാരംഭിച്ചതോടെ പുതിയ പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാനായി കരുത്തുറ്റ കേബിള്‍ വയറുകള്‍ കടലിനടിയില്‍ ഉപയോഗിക്കാനാണ് കമ്പനിയുടെ നീക്കം.
ബുള്ളറ്റ് പ്രൂഫ് കവചങ്ങളിലും സൈനിക രംഗത്തും ഉപയോഗിക്കുന്ന വസ്തുക്കളാല്‍ ശക്തമായ രീതിയില്‍ കേബിളുകള്‍ക്ക് പുറം സംരക്ഷണം നല്‍കാനാണ് ഇന്‍റര്‍നെറ്റ് ഭീമന്‍ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റ ഭാഗമായാണ് കമ്പനിയുടെ പുതിയ തീരുമാനം.
ഇന്‍റര്‍നെറ്റ് കേബിളില്‍ നിന്ന് വരുന്ന വൈദ്യുത-കാന്തിക തരംഗങ്ങള്‍ സ്രാവുകളെ ആകര്‍ഷിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും കേബിളുകളില്‍ സ്രാവുകളുടെ കടിയേറ്റ ഭാഗം കണ്ടത്തൊറുണ്ട്. പസഫിക് സമുദ്രാന്തര്‍ഭാഗത്തിലുടെ കടന്നു പോകുന്ന ഇന്‍റര്‍നെറ്റ് കേബിളുകളാണ് പലപ്പോഴും സ്രാവുകളുടെ ആക്രമണത്തിനിരയാകാറുള്ളത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.