You are Here : Home / News Plus

എബോള: തമിഴ്‌നാട്ടില്‍ യുവാവ് നിരീക്ഷണത്തില്‍

Text Size  

Story Dated: Monday, August 11, 2014 03:53 hrs UTC

ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്ന് ശനിയാഴ്ച രാത്രി ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവാവിനെ എബോളരോഗ ബാധിതനെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകളില്‍ കുഴപ്പമൊന്നും കാണാതിരുന്നതിനെത്തുടര്‍ന്ന് ഞായറാഴ്ച വൈകീട്ടോടെ ആസ്പത്രിയില്‍നിന്ന് വിട്ടു. തമിഴ്‌നാട്ടിലെ തേനി സ്വദേശിയായ 26-കാരനെയാണ്, എബോള വൈറസ് ബാധിതനെന്ന സംശയത്തെത്തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗബാധിതനല്ലെന്ന് ആസ്പത്രിയിലെ നിരീക്ഷണത്തിനും പരിശോധനകള്‍ക്കുംശേഷം ഡോക്ടര്‍മാര്‍ വിലയിരുത്തിയെങ്കിലും ഇദ്ദേഹത്തിന്റെ രക്തസാമ്പിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ആംബുലന്‍സില്‍ യുവാവിനെ സ്വദേശമായ തേനിയിലേക്ക് അയച്ചു. അവിടെ ഇദ്ദേഹം ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണത്തില്‍ തുടരുമെന്ന് രാജീവ്ഗാന്ധി ഗവ. ജനറല്‍ ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.