You are Here : Home / News Plus

കെ എം മാണി എന്‍ ഡി എയുടെ ഭാഗമാകണമെന്ന് ജന്മഭൂമി

Text Size  

Story Dated: Saturday, August 09, 2014 06:07 hrs UTC

 കെ എം മാണിയെ എന്‍ ഡി എയിലേക്ക് പരോക്ഷമായി ക്ഷണിക്കുന്ന ലേഖനം ബി ജെ പി മുഖപത്രമായ 'ജന്മഭൂമി' പ്രസിദ്ധീകരിച്ചു. ഇടത്തോട്ടും വലത്തോട്ടും തിരിയാതെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ മുന്നിട്ടിറങ്ങിയാല്‍ കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനെ ദേശീയ രാഷ്ട്രീയം ഇരുകൈയ്യുംനീട്ടി സ്വീകരിച്ചേക്കുമെന്ന് കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ചിലര്‍ വരുമ്പോള്‍ ചരിത്രംതന്നെ മാറ്റിക്കുറിക്കപ്പെടുമെന്നും ലേഖനത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നു. അരനൂറ്റാണ്ടിനിടയില്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിച്ച ചരിത്രമാണ് കെ എം മാണിക്കും കേരള കോണ്‍ഗ്രസിനുമുള്ളത്. വലത്ത് നില്‍ക്കുമ്പോള്‍ ഇടത്തേക്ക് മാടിവിളിക്കുന്നത് തുണയ്ക്കുവാനല്ലെന്ന് തിരിച്ചറിയാത്ത ആളല്ല മാണി. ഇടത്തോട്ടും വലത്തോട്ടും കണ്ണെറിയുന്നവരെ കാര്യമാക്കാതെ മുന്നിലുള്ള നേര്‍വഴിക്ക് സഞ്ചരിക്കാന്‍ കെ എം മാണി മുന്നിട്ടിറങ്ങണമെന്ന് ലേഖനത്തില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.