You are Here : Home / News Plus

പുതിയ ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയില്ല - തിരുവഞ്ചൂര്‍

Text Size  

Story Dated: Wednesday, August 06, 2014 04:17 hrs UTC

പുതിയ സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് ബദ്ധിമുട്ടുണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബസ്സുകളുടെ പഴക്കം കാരണമാണ് പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു.
15 വര്‍ഷം കഴിഞ്ഞ ബസ്സുകളില്‍ ഒന്നുപോലും കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നില്ല. 6083 ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഇതില്‍ 4218 ബസ്സുകള്‍ ഓര്‍ഡിനറി സര്‍വീസുകളാണ്. 1545 ബസ്സുകള്‍ സൂപ്പര്‍ ക്ലാസുകളായി സര്‍വീസ് നടത്തുന്നു. 13 വര്‍ഷം പഴക്കമുള്ള ബസ്സുകളുടെ കണക്ക് ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍വീസ് എറ്റെടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.13 വര്‍ഷം പഴക്കമുളള 1171 ബസ്സുകളുണ്ട്. 956 ബസ്സുകള്‍ ഗതാഗതക്ഷമമല്ല. ഇങ്ങനെ 2127 ബസ്സുകള്‍ ഒഴിവാക്കിയാല്‍ 3636 ബസ്സുകള്‍ മാത്രമാണ് സര്‍വീസ് നടത്താന്‍ യോഗ്യമായതെന്നും തിരുവഞ്ചൂര്‍ വിശദീകരിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.