You are Here : Home / News Plus

ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, August 05, 2014 05:49 hrs UTC

സുന്നി തീവ്രവാദി സംഘടനയായ ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഐ.എസ്.ഐ.എസ്സിന്റെ ടീഷര്‍ട്ട് ധരിച്ച് ഗ്രൂപ്പ് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അറസ്റ്റ്. ഈദിന് ശേഷമാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. 26 പേര്‍ ഐ.എസ്.ഐ.എസിന്റെ പേരും മുദ്രയും അടങ്ങുന്ന ടീ ഷര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് പ്രചരിച്ചത്. അറസ്റ്റിലായ രണ്ട് പേരും ഈ സംഘടനയുടെ സജീവപ്രവര്‍ത്തകരാണെന്നാണ് പോലീസ് പറയുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.