You are Here : Home / News Plus

നട്‌വര്‍ സിങ്ങിന്‍റെ ആത്മകഥയുടെ രണ്ടാംഭാഗം വരുന്നു

Text Size  

Story Dated: Tuesday, August 05, 2014 04:24 hrs UTC

 കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പുറത്തിറങ്ങിയ മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി  നട്‌വര്‍ സിങ്ങിന്‍റെ ആത്മകഥക്ക് രണ്ടാംഭാഗം വരുന്നു. ആത്മകഥ സൃഷ്ടിച്ച രാഷ്ട്രീയ കൊടുങ്കാറ്റ് നല്‍കിയ വിപണിസാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘എന്‍െറ അസാധാരണ ഡയറി’ എന്ന പേരില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അടുത്ത കൃതി എത്തുന്നത്. ചൂടപ്പംപോലെ വിറ്റുപോകുമെന്നു കരുതുന്ന കൃതി മാര്‍ച്ചില്‍ വിപണിയിലത്തെും. ഗാന്ധികുടുംബത്തെയും കോണ്‍ഗ്രസിനെയും കുറിച്ചുള്ള പുതിയ വിവരങ്ങളാകും രണ്ടാംഭാഗത്തിന്‍െറ സവിശേഷതയെന്ന് നട്വര്‍ സിങ് സൂചന നല്‍കി.പുറത്തിറങ്ങി നാലുനാള്‍കൊണ്ട് അരലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ ആത്മകഥ ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്’ ബെസ്റ്റ് സെല്ലറായതിന്‍െറ സന്തോഷത്തിലാണ് ഗാന്ധി കുടുംബത്തിന്‍െറ അടുപ്പക്കാരിലൊരാളായിരുന്ന നടവര്‍. ഇത്രവലിയ വിപണി സമ്മാനിച്ച കോണ്‍ഗ്രസുകാരോട് കടപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2004ല്‍ സോണിയയെ പ്രധാനമന്ത്രിപദം ഏറ്റെടുക്കുന്നതില്‍നിന്ന് വിലക്കിയത് മകന്‍ രാഹുലാണെന്നതുള്‍പ്പെടെ ആരോപണങ്ങളുന്നയിച്ച പുസ്തകത്തിനെതിരെ സോണിയതന്നെ രംഗത്തുവന്നിരുന്നു. മറുപടിയായി സ്വന്തം പുസ്തകമെഴുതുമെന്നും സോണിയ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.