You are Here : Home / News Plus

തസ്ലീമ നസ്റിന് ഇന്ത്യ താമസാനുമതി നല്‍കി

Text Size  

Story Dated: Saturday, August 02, 2014 05:14 hrs UTC

ന്യൂഡല്‍ഹി: ബംഗ്ളാദേശ് എഴുത്തുകാരി തസ് ലീമ നസ് റിന് ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി (റെസിഡന്‍റ് പെര്‍മിറ്റ്) കേന്ദ്രസര്‍ക്കാര്‍ നല്‍കി. നേരത്തെ റെസിഡന്‍റ് പെര്‍മിറ്റ് പുതുക്കി നല്‍കണമെന്ന തസ് ലീമയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. പകരം രണ്ടു മാസത്തെ ടൂറിസ്റ്റ് വിസയാണ് ഇന്ത്യന്‍ അധികൃതര്‍ അനുവദിച്ചത്.
'ലജ്ജ' എന്ന നോവല്‍ എഴുതിയതിന്‍െറ പേരില്‍ 1994 ലാണ് തസ് ലീമയെ ബംഗ്ളാദേശ് പുറത്താക്കുന്നത്. പിന്നീട് അവര്‍ക്ക് ഇന്ത്യ അഭയം നല്‍കുകയുണ്ടായി. തുടര്‍ന്ന് യൂറോപ്പിലേക്ക് കടന്ന തസ് ലീമ ദീര്‍ഘ കാലത്തിനു ശേഷം 2004ല്‍ കൊല്‍ക്കത്തിയില്‍ വന്നു. എന്നാല്‍, മുസ് ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 2007 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ അവരോട് നാട് വിടാന്‍ നിര്‍ദ്ദശേിക്കുകയായിരുന്നു. പിന്നീട് 2011ലാണ് തസ് ലീമക്ക് ദല്‍ഹിയില്‍ താമസിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.