ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെള്ളി. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ശ്രേയസി സിങ് ആണ് ഇന്ത്യക്കുവേണ്ടി വെള്ളി നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 18ലത്തെി. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇതുവരെ ഇന്ത്യ നേടിയത്. എന്നാല്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലില്‍ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി കാനഡയാണ് ഇന്ത്യയെ പിന്തള്ളി നാലാം സ്ഥാനത്തെത്തിയത്.
Comments