You are Here : Home / News Plus

അധ്യാപകരില്ലാത്തതാണ് സര്‍വകലാശാലകള്‍ നേരിടുന്ന വെല്ലുവിളിയെന്ന് രാഷ്ട്രപതി

Text Size  

Story Dated: Saturday, July 19, 2014 03:31 hrs UTC

മികച്ച അധ്യാപകരില്ലാത്തതും പഠനവഴിയിലേക്ക് മിടുക്കരെ ആകര്‍ഷിക്കാന്‍ കഴിയാത്തതുമാണ് നമ്മുടെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കേന്ദ്രസര്‍വകലാശാലാ പ്രഥമബിരുദദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
പുരാതന ഇന്ത്യയിലെ അധ്യാപകര്‍ മാതൃകാപരമായി ജീവിച്ചവരും സമൂഹത്തിന്‍റെ  ആദരം ഏറ്റുവാങ്ങിയവരുമായിരുന്നു. ക്ലാസ്മുറികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങാതെ മികച്ച സമൂഹം കെട്ടിപ്പടുക്കാന്‍ ശേഷിയുള്ള അത്തരം ആയിരക്കണക്കിന് അധ്യാപകരെയാണ് രാജ്യത്തിനിന്നാവശ്യം. വിദേശത്തുനിന്നും ഗവേഷണസ്ഥാപനങ്ങളില്‍നിന്നും വ്യവസായമേഖലകളില്‍നിന്നും പ്രഗല്ഭരെ കണ്ടെത്തി സര്‍വകലാശാലകളില്‍ താത്കാലികാധ്യാപകരായി നിയമിക്കണം. അധ്യാപക ഒഴിവുകള്‍ നികത്തുന്നത് യോഗ്യതയില്‍ വെള്ളം ചേര്‍ക്കാതെയാകണം. ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ നിലവാരമുയര്‍ത്താനാവശ്യമായ സൗകര്യങ്ങളുറപ്പുവരുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.