You are Here : Home / News Plus

ഫിഫ റാങ്കിങിലും ജര്‍മനി ഒന്നാം സ്ഥാനത്ത്

Text Size  

Story Dated: Thursday, July 17, 2014 03:45 hrs UTC

സൂറിച്ച്: ലോകകപ്പ് നേട്ടത്തോടെ ജര്‍മനി ഫിഫ റാങ്കിങിലും ഒന്നാം സ്ഥാനത്തത്തെി. ലോകകപ്പിലെ റണ്ണറപ്പുകളായ അര്‍ജന്‍റീന രണ്ടാം സ്ഥാനത്തും ഹോളണ്ട് മൂന്നാം സ്ഥാനത്തുമാണ് റാങ്ക് പട്ടികയിലുള്ളത്. എന്നാല്‍ സെമി ഫൈനലിലത്തെിയെങ്കിലും മോശം പ്രകടനം തുടര്‍ന്ന  ബ്രസീലിന് റാങ്കിങില്‍ ഏഴാം സ്ഥാനമാണുള്ളത്.
ലോകകപ്പിനു മുമ്പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്പെയിന്‍  ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. കൊളംബിയ,ബെല്‍ജിയം, ഉറുഗ്വോ എന്നിവര്‍ യഥാക്രമം നാല് , അഞ്ച്, ആറ് സ്ഥാനങ്ങളിലത്തെി മുന്നേറ്റം നടത്തി..
ഏഷ്യന്‍ രാജ്യങ്ങളില്‍ ജപ്പാനാണ് ഒന്നാം സ്ഥാനത്തുള്ളത്. 3 പോയന്‍റ് വര്‍ദ്ധിച്ച് ഇന്ത്യ151സ്ഥാനത്താണുള്ളത്. ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 27 ാം സ്ഥാനമുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.