You are Here : Home / News Plus

കോട്ടയത്ത് പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം : യുവാവിന് പരിക്കേറ്റു

Text Size  

Story Dated: Monday, July 14, 2014 07:35 hrs UTC

കോട്ടയം : കെ.കെ. റോഡില്‍ വടവാതൂരിനടുത്ത് താന്നിക്കപ്പടിയിലെ പെട്രോള്‍ പമ്പില്‍ തീപ്പിടിച്ച് യുവാവിന് പരിക്കേറ്റു. പമ്പിലെ ജീവനക്കാരന്‍ ബിബിനാണ് പൊള്ളലേറ്റത്. രാവിലെ ആറുമണിയോടെയാണ് സംഭവം. പമ്പിലെ ജനറേറ്ററില്‍ നിന്ന് തീപടര്‍ന്നതാണെന്ന് കരുതുന്നു. ജീവനക്കാരും അഗ്നിശമനസേനയും ചേര്‍ന്ന് തീയണച്ചു. തീകൂടുതല്‍ പടരാഞ്ഞത് വന്‍ദുരന്തമാണ് ഒഴിവാക്കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.